KOYILANDY DIARY.COM

The Perfect News Portal

സ്‌പോർട്‌സ് കൗൺസിൽ സ്‌റ്റേഡിയം നഗരസഭയ്ക്ക് വിട്ടുനൽകണം. കൗൺസിൽ യോഗത്തിൽ പ്രമേയം പാസാക്കി

കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ സ്‌റ്റേഡിയം നഗരസഭയ്ക്ക് വിട്ടുനൽകണം. കൗൺസിൽ യോഗത്തിൽ സർക്കാരിനോടാവശ്യപ്പെടുന്ന പ്രമേയം ഐക്യകണ്ഠേന പാസാക്കി. റവന്യൂ വിഭാഗത്തന്റെ കൈവശമുള്ള പഴയ ബോയസ് സ്‌കൂൾ മൈതാനം 1998ലാണ് സർക്കാർ സ്‌പോർട്‌സ് കൗൺസിലിന് 25 വർഷത്തേക്ക് പാട്ടത്തിന് കൊടുത്തത്. 2023 ഡിസംബർ 17ന് പാട്ട കരാർ 25 വർഷം പൂർത്തിയാകുന്നമുറക്കാണ് നഗരസഭ കൗൺസിലിൽ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത്ത് മാസ്റ്റർ പ്രമേയം  അവതരിപ്പിച്ചത്. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു പ്രമേയ അനുവാദകനായി. തുടർന്ന് നഗരസഭ കൌൺസിൽ പ്രമേയം ഐക്യകണ്‌ഠേന പാസാക്കുകയായിരുന്നു.

സർക്കാരിൽ നിന്ന് അനുകൂല സമീപനമുണ്ടായാൽ ഏറെ കാലത്തെ കായിക പ്രേമികളുടെയും സ്വപ്‌നമാണ് പൂവണിയുക. ഇതിലൂടെ നഗരസഭയ്ക് സ്വന്തം വരുമാനം ലഭിക്കുകയും ചെയ്യും. അധുനിക രീതിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം എന്ന കായിക പ്രേമികളുടെ സ്വപ്നം ഇതോടെ സാക്ഷാത്ക്കരിക്കാൻ സാധിക്കും. സ്റ്റേഡിയത്തിലെത്തുന്ന കായിക താരങ്ങൾ അടിസ്ഥാന സൌകര്യങ്ങളില്ലാതെ കഴിഞ്ഞ 25 വർഷമായി ദുരിതമനുഭവിക്കുകയായിരുന്നു. ഇതിന് പരിഹാരം നഗരസഭയുടെ കൈകളിലേക്ക് സ്റ്റേഡിയം എത്തിക്കുക എന്നത് മാത്രമാണ്.

കഴിഞ്ഞ 25 വർഷമായി വൻ തുകയാണ് സ്പോർട്സ് കൌൺസിലിന് വാടകയിനത്തിൽ ലഭിക്കുന്നതെങ്കിലും ഒരു ചെറിയ ശതമാനം തുക പോലും ഇവിടുത്തെ സൌകര്യത്തിനായി സ്പോർട്സ് കൌൺസിൽ ചിലവഴിക്കുന്നില്ല എന്ന പരാതി വ്യാപകമാണ്.  

Advertisements
Share news