KOYILANDY DIARY.COM

The Perfect News Portal

കോരപ്പുഴയെ പുളകമണിയിച്ച് സ്പൈമോക് ജലോത്സവം സമാപിച്ചു

കോരപ്പുഴയെ പുളകമണിയിച്ച് സ്പൈമോക് ജലോത്സവം സമാപിച്ചു. സ്പൈമോക് കോരപ്പുഴ കഴിഞ്ഞ 40 വർഷമായി നടത്തിവരുന്ന ഓണാഘോഷം ഈ വർഷം വിവിധ പരിപാടികളോടെ  ഉത്രാടം നാളിൽ കോരപ്പുഴയിൽ നടന്നു. മിനിമാരത്തോൺ, തോണി തുഴയൽ, പൂക്കള മത്സരം കുട്ടികളുടെയും സ്ത്രീകളുടേയും നാട്ടരങ്ങ് എന്നീ മത്സരങ്ങളും മതസൗഹാർദ്ദം വിളംബരം ചെയ്ത പുഴയിൽ ഒഴുകി നടന്ന ഫ്ളോട്ട് ചെണ്ടവാദ്യം, തിരുവാതിരക്കളി, ഒപ്പന, കലാസന്ധ്യ 
ഗാനമേള തുടങ്ങിയ കലാപരിപാടിയും നടന്നു.
രാവിലെ സ്പൈമോക് പ്രസിഡണ്ട് എ. കെ. ബിനിൽ പതാക ഉയർത്തിയതോടു കൂടിയാണ് പരിപാടികൾ ആരംഭിച്ചത്. ടി. കെ. രാമൻ അദ്ധ്യക്ഷത വഹിക്കുകയും പി. പ്രശാന്ത് നന്ദിയും പറഞ്ഞു. വൈകീട്ട് നടന്ന സമാപന സമ്മേളനം കൊയിലാണ്ടി എംഎൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിൽ അദ്ധ്യക്ഷത വഹിച്ചു. പി. സുകുമാരൻ സ്വാഗതം പറഞ്ഞു.
ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് സമ്മാനദാനം നിർവ്വഹിച്ചു. ദേശീയ സംസ്ഥാന അംഗീകാരങ്ങൾ നേടിയ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിലിനേയും കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം നേടിയ ശിവദാസ് ചേമഞ്ചേരി യുവ എഴുത്തുകാരിയും നോവലിസ്റ്റുമായ ജിഷ രഹീഷ് എന്നിവരെ ചടങ്ങിൽ വെച്ച് എം എൽ എ ആദരിച്ചു.
ആശംസകൾ അറിയിച്ചു കൊണ്ട് ചേമഞ്ചേരി പഞ്ചായത്ത് വികസന സ്റ്റാൻന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ സന്ധ്യ ഷിബു സംസാരിച്ചു. പി. സി. സതീഷ് ചന്ദ്രൻ സ്വാഗതവും പി. സി. രോഷൻ നന്ദിയും രേഖപ്പെടുത്തി. മിനിമാരത്തോൺ മത്സരം കോഴിക്കോട് ഭട്ട് റോഡിൽ വെച്ച് വെളളയിൽ പോലീസ് സ്റ്റേഷൻ സി ഐ ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ. സി. ഗണേശൻ അദ്ധ്യക്ഷത വഹിക്കുകയും പി. സുശാന്ത് സ്വാഗതവും പി ജയകുമാർ നന്ദിയും പറഞ്ഞു.
മത്സര വിജയികൾ
മാരത്തോൺ
ഒന്ന് -സബീൽ ക്ലബ് 90 തിരുവങ്ങൂർ HS
രണ്ട് – ജോസ് കോഴിക്കോട്
മൂന്ന് – റിഷാദ് ടോം കോഴിക്കോട്
തോണി തുഴയൽ
ഒന്നാം സ്ഥാനം ഫ്രൻസ് ഓഫ്  ടൂവീലർ വർക്ക് ഷോപ്പ് കോരപ്പുഴ
രണ്ടാം സ്ഥാനം
കട്ട കമ്പനി ബി ടീം കോരപ്പുഴ
മൂന്നാം സ്ഥാനം
കട്ട കമ്പനി എ ടീം കോരപ്പുഴ
പൂക്കളമത്സരം
ഒന്നാം സ്ഥാനം
പി സി എ വെങ്ങളം
രണ്ടാം സ്ഥാനം 
ഷബിൻ പിടി
മൂന്നാം സ്ഥാനം
റെഡ് സ്റ്റാർ ചേമഞ്ചേരി
Share news