KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് ശ്രീ പുതിയകാവിൽ ക്ഷേത്രത്തിലെ, ആറാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം

കൊയിലാണ്ടി: കുറുവങ്ങാട് ശ്രീ പുതിയകാവിൽ ക്ഷേത്രത്തിലെ, ആറാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഡിസംബർ 21 മുതൽ 28 വരെ നടക്കും. ചടങ്ങിൽ യജ്ഞാചാര്യൻ ബ്രഹ്മശ്രീ പഴേടം വാസുദേവൻ നമ്പൂതിരിയെ സപ്താഹ കമ്മിറ്റി ഭാരവാഹികൾ, ആചാര്യ വരണം നൽകി സ്വീകരിക്കും. ചെയർമാൻ ശ്രീജ ടീച്ചർ, കൺവീനർ സുജിത്ത്കുമാർ, ട്രഷറർ ബാലകൃഷ്ണൻ മാണിക്യ. ക്ഷേത്ര പരിപാലന സമിതി പ്രസിഡണ്ട് ബിജു സി.പി. സിക്രട്ടറി ബാലകൃഷ്ണൻ പി.ടി. നിരവധി ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.
Share news