യുവജന കമ്മീഷൻ പുരസ്ക്കാരം ഷോർട് ഫിലിം ”കിഡ്നാപ്പിന്” ലഭിച്ചു
 
        https://youtu.be/4CdBr-NCEy8?si=tN-d1s2WboM1P_Gq
സംസ്ഥാന യുവജന കമ്മീഷൻ പുരസ്ക്കാരം ഷോർട് ഫിലിം ”കിഡ്നാപ്പിന്” ലഭിച്ചു. കമ്മീഷൻ സംഘടിപ്പിച്ച ഷോർട് ഫിലിം മത്സരത്തിൽ മികച്ച ചിത്രമായാണ് ക്യു എഫ് എഫ് കെ നിർമ്മിച്ച കിഡ്നാപ് തെരഞ്ഞെടുത്തത്. യുവജനങ്ങളെ ബാധിക്കുന്ന സാമൂഹിക  വിപത്തുക്കൾക്കെതിരെയുള്ള ബോധവൽക്കരണം ഉൾക്കൊള്ളിച്ച മികവിനാണ് കിഡ്നാപിന് അംഗീകാരം ലഭിച്ചത്.

 ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവുമാണ്  അവാർഡ്. മാർച്ച് 14ന്  എറണാകുളം മഹാരാജാസ് കോളേജ് അംഗണത്തിൽ വെച്ച് നടക്കുന്ന പുരസ്കാരസമർപ്പണം  മന്ത്രി പി രാജീവ് നിർവഹിക്കും. കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോടിന്റെ പ്രഥമ ചിത്രമാണ് കിഡ്നാപ്. അജു ശ്രീജേഷ് ന്റെ കഥയിൽ കിഡ്നാപ് സംവിധാനം നിർവഹിച്ചത് നൗഷാദ് ഇബ്രാഹിംആണ്.
ക്രീയേറ്റീവ് ഡയരക്ടർ പ്രശാന്ത് ചില്ല, ക്യാമറ ചന്തു മേപ്പയൂർ,  കിഷോർ മാധവൻ,  നിധീഷ് സാരംഗി, അസോസിയേറ്റ് ഡയറക്ടർമാർ ആൻസൺ ജേക്കബ്ബ്, ജിത്തു കാലിക്കറ്റ്, വിശാഖ്, ജാനു നന്തിബസാർ എന്നിവരാണ്.

എഡിറ്റിംഗ് വിഷ്ണു ആനന്ദ്, മ്യൂസിക് ഫിഡൽ അശോക്, ആർട്ട് മകേശൻ നടേരി. ടൈറ്റിൽ & പോസ്റ്റർ ദിനേശ് യു എം, പ്രൊഡക്ഷൻ കൺട്രോളർ ഹരി ക്ലാപ്സ്. അഭിനേതാക്കൾ ശ്രീപാർവതി, നയന അനൂപ്, പ്രശാന്ത് ചില്ല, ആൻസൺ ജേക്കബ്ബ്, വിശാഖ് നാഥ്. കൊയിലാണ്ടിയിലെ ചലച്ചിത്ര സ്നേഹികളുടെ സംഘടനയായ കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട് ആണ് കിഡ്നാപ്പിന്റെ അണിയറശില്പികൾ. ക്യു എഫ് എഫ് കെ യൂട്യൂബ് ചാനലിൽ ഈ അടുത്ത ദിവസമാണ് ചിത്രം റിലീസ് ചെയ്തത്.



 
                        

 
                 
                