KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട് പഴയതെരു മഹാഗണപതി ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം ഫിബ്രവരി 14, 15 തിയ്യതികളിൽ നടക്കും

.
കൊയിലാണ്ടി: കൊരയങ്ങാട് പഴയതെരു മഹാഗണപതി ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം ഫിബ്രവരി 14, 15 തിയ്യതികളിൽ ക്ഷേത്രചടങ്ങുകളോടെയും, വിവിധ കലാപരിപാടികളോടെയും ആഘോഷിക്കും. 14 ന് രാവിലെ മഹാഗണപതി ഹോമം, ഉച്ചയ്ക്ക് 12 മണിക്ക് കെ. എം. ഉണ്ണികൃഷ്ണൻ നമ്പീശന്റെ ആത്മീയപ്രഭാഷണം,(ശിവമഹിമ) 6 മണിക്ക് ദീപാരാധന, രാത്രി 7 മണിക്ക് ശിവനൂപൂരസന്ധ്യ (നൃത്തനൃത്ത്യങ്ങൾ), 8 മണിക്ക് മിമിക്സ് ഷോ, 9ണിക്ക് നാടകം വൃദ്ധ വൃക്ഷങ്ങൾ.
15 ന് ശിവരാത്രി. രാവിലെ 10 മുതൽ ശിവ സഹസ്രനാമം, പാരായണം ഷീബ സേതുറാം, 7 മണിക്ക് ചെണ്ടമേളം, സോപാന സംഗീതം, അവതരണം ശിവഗംഗ, 8.30 വില്ലെഴുന്നള്ളിപ്പ്, പുലർച്ചെ 3മണിക്ക് ശ്രീഭൂതബലിയോടെ ഉത്സവം സമാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Share news