കൊയിലാണ്ടി റെയിൽവെ ട്രാക്കിൽകണ്ട ഒരാളുടെ അറ്റുപോയ കാൽ ആരുടേതെന്ന് തിരിച്ചറിഞ്ഞില്ല
കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ്റെ തെക്ക് ഭാഗത്ത് ട്രാക്കിൽ കണ്ട ഒരാളുടെ അറ്റുപോയ കാൽ ആരുടേതെന്ന് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇതു സംബന്ധിച്ച് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ 1231/23 ക്രൈം നമ്പർ പ്രകാരം കേസ് റജിസ്റ്റർ ചെയ്ത് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്. 9ന് വ്യാഴാഴ്ച വൈകീട്ട് 6 മണിയോടുകൂടിയാണ് പ്ലാറ്റ് ഫോംമിനടുത്ത് ട്രാക്കിൽ ഒരാളുടെ അറ്റുപോയ കാൽ മാത്രം കാണാനിടയായത്. നീല കളർ ജീൻസ് ധരിച്ചിട്ടുണ്ട്. ശരീര ഭാഗം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.

കോഴിക്കോട് ഭാഗത്ത് നിന്ന് ട്രെയിൻ കടന്ന്പോയ ഉടനെയാണ് ഒരു മനുഷ്യ ശരീരത്തിൻ്റെ ഭാഗം കണ്ടെത്തിയത്. മറ്റെവിടെയോ നിന്ന് ട്രെയിൻ തട്ടി അപകടത്തിൽപ്പെട്ട ആളുടെ അറ്റുപോയ കാൽ ധരിച്ചിരുന്ന ജീൻസിൽ കുടുങ്ങി ഇവിടെ എത്തിയതാവാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ 0496 2620 236, നമ്പറിലോ, എസ്.ഐ.യുടെ 9048934964 നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.

