കൗതുക കാഴ്ചയായി ചേമഞ്ചേരിയിൽ വയോജന കലോത്സവം

ചേമഞ്ചേരി: നൂറ് കണക്കിന് വയോജനങ്ങൾ അണിനിരന്ന കലോത്സവം ചേമഞ്ചേരിക്ക് കൗതുകമായി. രാവിലെ ആരംഭിച്ച കലോത്സവം കേരള വയോജനകമ്മീഷൻ അംഗവും കേരളത്തിൻ്റെ ആദ്യത്തെ മുഖ്യമന്ത്രി ഇ എം എസിൻ്റെ മകളുമായ ഇ എം രാധ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ചു.
.

.
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സന്ധ്യ ഷിബു, അതുല്യ ബൈജു, സിഡിഎസ് ചെയർപേഴ്സൺ ആർ പി വത്സല, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി സി സതീഷ് ചന്ദ്രൻ, വയോജന ക്ലബ് ഭാരവാഹികളായ ടി വി ചന്ദ്രഹാസൻ, ടി കെ ദാമോധരൻ, ശശിധരൻ ചെറൂര് എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉപഹാരങ്ങൾ വിതരണം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി കെ അബ്ദുൾഹാരിസ് സ്വാഗതവും ഐ സി ഡി എസ് സൂപ്പർവൈസർ വിജില നന്ദിയും പറഞ്ഞു.
.

.
ഒപ്പന, തിരുവാതിരക്കളി, നൃത്തനൃത്യങ്ങൾ, സ്കിറ്റ് കരോക്കെ ഗാനമേള ഗ്രൂപ്പ് ഡാൻസ് തുടങ്ങിയ ഒട്ടേറെ പരിപാടികൾ അരങ്ങേറി. ചേമഞ്ചേരിക്ക് ഉത്സവ കാഴ്ചകൾ സമ്മാനിച്ച കലോത്സവം കാണാൻ നൂറു കണക്കിന് ആളുകളാണ് കുടുംബസമേതം വന്ന് ചേർന്നത്.
