KOYILANDY DIARY.COM

The Perfect News Portal

കല്ലാനോട് സഹകരണ ബാങ്കിൻ്റെ ജപ്തി നടപടികൾ അവസാനിപ്പിക്കണം.

കല്ലാനോട് സഹകരണ ബാങ്കിൻ്റെ ജപ്തി നടപടികൾ അവസാനിപ്പിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ആവശ്യപ്പെട്ടു. മഴകെടുതികൾ മൂലം മലയോര പ്രദേശങ്ങളിലെ ജനങ്ങൾ പൊറുതിമുട്ടിക്കഴിയുന്ന സാഹചര്യത്തിലാണ് കല്ലാനോട് സർവ്വീസ് സഹകരണ ബാങ്ക് രാഷ്ട്രിയ പകപോക്കൽ നടത്തുന്നതിനായി ജപ്തി നടപടികൾ സ്വീകരിക്കുന്നത്. ഇത്തരം സമീപനം അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ്(എം) കല്ലാനോട് മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.
.
.
പ്രതികൂല കാലാവസ്ഥയിൽ സാമ്പത്തിക ബാദ്ധ്യതകൾ മൂലം ജനങ്ങൾ പൊറുതി മുട്ടുമ്പോൾ ജപ്തിനടപടിയുമായി മുന്നോട്ട് പോയാൽ ശക്തമായ സമരത്തിന് പാർട്ടി നേതൃത്വം നൽകുമെന്ന്  മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡൻ്റ് ടി എം ജോസഫ് ഉദ്ഘാടനം ചെയ്തു. മാത്യു അകമ്പടി അദ്ധ്യക്ഷത വഹിച്ചു.
ബേബി കാപ്പുകാട്ടിൽ കെ. കെ നാരായണൻ, ജോസഫ് വെട്ടുകല്ലേൽ, ഷാജു പ്ളാത്തോട്ടം, ബേബി പൂവത്തിങ്കൽ, എം ടി രാഘവൻ, ടോം തടത്തിൽ, വിൽസൺ പാത്തിച്ചാലിൽ, ജോസഫ് പൈമ്പള്ളിൽ, ഇ.ടി സനീഷ് , പ്രിൻസ് കളമ്പൻകുഴി , സിനി സിജോ, തെയ്യാമ്മ മാത്യു, ലൂസി തടത്തിൽ, ഐപ്പച്ചൻ താമരക്കാട്ട്, ബിപിൻ എട്ടിയിൽ, ലൂക്കോസ് കോതമ്പനായി, തോമസ് മുണ്ടയ്ക്കൽ, ഫെബിൻ തടത്തിൽ, ഡെന്നി താന്നിക്കൽ, ആൻസി ഇടശ്ശേരി, എന്നിവർ പ്രസംഗിച്ചു.
പുതിയ മണ്ഡലം ഭാരവാഹികളായി ടോം തടത്തിൽ പ്രസിഡൻ്റ്, ബിപിൻ ജോസ് എട്ടിയിൽ, ലൂസി തടത്തിൽ വൈസ് പ്രസിഡൻ്റുമാർ, പ്രിൻസ് കളമ്പൻ കുഴി, മാത്യു കൊടകശ്ശേരി, പോൾസൺ കുറിയേടത്ത്, ജനറൽ സെക്രട്ടിറിമാർ, ഡെന്നിസ് താന്നിക്കൽ ട്രഷറർ, കർഷക യൂണിയൻ മണ്ഡലം പ്രസിഡൻ്റായി തോമസ് വെട്ടിക്കുഴി എന്നിവരേയും തിരഞ്ഞെടുത്തു.
Share news