സുരക്ഷ മേഖലാ കമ്മിറ്റി പൂക്കാട് അങ്ങാടിയിൽ പാലിയേറ്റീവ് സന്ദേശ യാത്ര നടത്തി

ചേമഞ്ചേരി: ദേശീയ പാലിയേറ്റീവ് ദിനത്തിൻ്റെ ഭാഗമായി സുരക്ഷ മേഖലാ കമ്മിറ്റി പൂക്കാട് അങ്ങാടിയിൽ പാലിയേറ്റീവ് സന്ദേശ യാത്ര നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്നേഹദീപം തെളിയിച്ചു. മേഖലാ കമ്മറ്റി രക്ഷാധികാരി കെ. ശ്രീനിവാസൻ പാലിയേറ്റീവ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സ്ത്രീകൾ ഉൾപ്പെടെ നൂറിലധികം പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. മേലലാ കമ്മറ്റി ചെയർമാൻ എൻ. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. സന്ദേശ യാത്രക്ക് ഷൈജു എൻ.പി, ശാന്ത കളമുള്ളകണ്ടി വി.കെ.അശോകൻ എന്നിവർ നേതൃത്വം നൽകി. കൺവീനർ എം.പി. അശോകൻ സ്വാഗതവും ട്രഷറർ ബാലൻ കുനിയിൽ നന്ദിയും രേഖപ്പെടുത്തി.

