ഷിരൂരിൽ അർജുൻ അടക്കം 3 പേരുടെ തിരച്ചിൽ ഇന്ന് പുനരാരംഭിക്കും

ബംഗളൂരു: കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കുടുങ്ങി കാണാതായ മലയാളി ലോറി ഡ്രൈവർ അർജുൻ അടക്കം മൂന്ന് പേർക്കായുള്ള തിരച്ചിൽ ഇന്ന് പുനഃരാരംഭിക്കും. അർജുനൊപ്പം രണ്ട് കർണാടക സ്വദേശികളെയും കണ്ടെത്തേണ്ടതുണ്ട്. അതേസമയം അർജുനെ ഒരു മാസമായിട്ടും കണ്ടെത്താത്ത സാഹചര്യത്തിൽ പ്രതിഷേധത്തിനൊരുങ്ങി കുടുംബം.

അർജുന്റെ ട്രക്കുണ്ടെന്ന് കണ്ടെത്തിയ ഗംഗാവലി നദിയിൽ തിരച്ചിൽ വൈകുന്നതിനാലാണ് ഉത്തര കന്നഡ ജില്ലാ ഭരണസംവിധാനത്തിനെതിരെ കുടുംബം രംഗത്തെത്തിയത്. തിരച്ചിൽ പുനഃരാരംഭിക്കുന്നില്ലെങ്കിൽ കുടുംബമൊന്നാകെ ഷിരൂരിലെത്തി പ്രതിഷേധിക്കുമെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു.

