കണയങ്കോട് പുഴയിൽ ചാടിയെന്ന് സംശയിക്കുന്ന യുവാവിനായുള്ള തെരച്ചിൽ തുടരുന്നു

കൊയിലാണ്ടി: കണയങ്കോട് പുഴയിൽ ചാടിയെന്ന് സംശയിക്കുന്ന യുവാവിനായുള്ള തെരച്ചിൽ തുടരുന്നു. എം.എൽ.എ കാനത്തിൽ ജമീല സ്ഥലം സന്ദർശിച്ചു. ഡ്യൂട്ടിയിലുള്ള ഫയർഫോഴ്സ്, പോലീസ് ഉദ്യോഗസ്ഥർ, നഗരസഭ കൌൺസിലർ വി. എം സിറാജ് തുടങ്ങിയവരുമായി എം.എൽ.എ ചർച്ച നടത്തി. ഇന്ന് അതി രാവിലെയാണ് പേരാമ്പ്ര സ്വദേശിയെന്ന് സംശയിക്കുന്ന യുവാവ് ബൈക്കുമായി വന്ന് പുഴയിലേക്ക് ചാടിയതായി അനുമാനിക്കുന്നത്.

ചാവി ഓഫാക്കാത്ത നിലയിലാണ് പാലത്തിനടുത്ത് സ്കൂട്ടർ കണ്ടെത്തിയത്. വിവരം നാട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് യുവാവിനായുള്ള തെരച്ചിൽ തുടർന്നുവരികയാണ്. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു. പേരാമ്പ്ര ചാലിക്കര സ്വദേശിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയാതായും അറിയുന്നു.

