KOYILANDY DIARY.COM

The Perfect News Portal

വീടിന്റെ കതക് തകർത്തു; അരിക്കൊമ്പനെന്ന് സംശയം

വീടിന്റെ കതക് തകർത്തു; അരിക്കൊമ്പനെന്ന് സംശയം. ചിന്നക്കനാലിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടി പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിലെ ജനവാസ മേഖലയിൽ. തമിഴ്നാട്ടിലെത്തിയ അരികൊമ്പൻ വീടിന്റെ കതക് തകർക്കുകയും അകത്തു കയറി അരിയെടുത്ത് കഴിച്ചതായി തൊഴിലാളികൾ പറഞ്ഞു. ഇരവങ്കലാർ എസ്റ്റേറ്റിലെ ലയത്തിന്റെ കതക് ആണ് തകർത്തത്. കറുപ്പുസ്വാമി എന്ന തൊഴിലാളിയുടെയാണ് ലയം.

Share news