ഹാർബർ മുതൽ കാപ്പാട് വരെയുള്ള റോഡ് ഗതാഗത യോഗ്യമാക്കണം
കൊയിലാണ്ടി: ഹാർബർ മുതൽ കാപ്പാട് വരെയുള്ള റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ ഭാരതിയ മത്സ്യപ്രവർത്തകസംഘം പ്രതിഷേധിച്ചു. രണ്ടു വർഷമായി പൊട്ടിപൊളിഞ്ഞു കിടക്കുന്ന റോഡിലൂടെയുള്ള യാത്ര നിരവധി കാൽനട യാത്രകരെയും മറ്റ് വാഹനങ്ങളെയും പ്രയാസത്തിലാക്കുകയാണ്.

ഈ റോഡിലൂടെയാണ് മത്സ്യത്തൊഴിലാളികൾ രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നത്. അടിയന്തിരമായി റോഡുപണി തുടങ്ങി പ്രശ്നം പരിഹരിക്കണമെന്ന് ഭാരതിയ മത്സ്യപ്രവർത്തസംഘം ആവശ്യപ്പെട്ടു. കെപി. മണി. ഷിംജി വിഎം, സംജാദ് പി പി. സന്തോഷ്. പി പി. അനിൽകുമാർ ഷാജു യുകെ എന്നിവർ സംസാരിച്ചു.
