KOYILANDY DIARY.COM

The Perfect News Portal

പന്തലായനി കാട്ടുവയൽ പ്രദേശത്തെ റോഡും പരിസരവും നാട്ടുകാരുടെ നേതൃത്വത്തിൽ ശുചീകരിച്ചു

കൊയിലാണ്ടി: പന്തലായനി കാട്ടുവയൽ പ്രദേശത്തെ റോഡും പരിസരവും നാട്ടുകാരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. പന്തലായനി അണ്ടർപ്പാസ് (ബോക്സ് കൽവെർട്ട്) മുതൽ കാട്ടുവയൽ വെളുത്തൂർ കുളം വരെയുള്ള റോഡും പരിസരവുമാണ് ഏറെ ശ്രമത്തിനൊടുവിൽ ശുചീകരിച്ചത്. തോടുകൾ മണ്ണ് വീണ് അടഞ്ഞതോടെ രൂക്ഷമായ വെള്ളക്കെട്ടും റോഡിനിരുവശത്തും കുറ്റികാടുകളും ചെളിയും നിറഞ്ഞ് കാൽനട യാത്രപോലും ദുഷ്ക്കരമായിരുന്നു ഇവിടെ.
.
.
കുടിവെള്ള പൈപ്പ് ലൈൻ പോയ സ്ഥലങ്ങളിലുണ്ടായ ഗർത്തങ്ങൾ കല്ലും മണ്ണും ഉപയോഗിച്ച് ഗതാഗത യോഗ്യമാക്കാനും കൂട്ടായ്മയിലൂടെ സാധിച്ചു. ഒഴിവു ദിവസമായ ഞായറാഴ്ച രാവിലെ 6 മണിക്കുതന്നെ ശുചീകരണം ആരംഭിച്ചിരുന്നു. വരും ദിവസങ്ങളിൽ മറ്റു ഭാഗങ്ങളിലും ശുചീകരണ പ്രവർത്തനവുമായി രംഗത്തിറങ്ങി ക്ലീൻ പന്തലായനി എന്ന ആശയം യാഥാർത്ഥ്യമാക്കുമെന്ന് ശുചീകരണത്തിന് നേതൃത്വം കൊടുത്തവർ പറഞ്ഞു.
.
.
യു.കെ. ചന്ദ്രൻ, ഹരീഷ് വെളുത്തുർ, NM ദിനേശൻ, ദിലീപ് കുമാർ, സന്തോഷ് കെ.വി, സച്ചിദാനന്ദൻ പുത്തലത്ത്, സതീഷ്,  വിജീഷ് മാനസ, ഗണേശൻ, രഘുനാഥ് പി.ഡി എന്നിവർ നേതൃത്വം നൽകി.  പറഞ്ഞു. 
Share news