വിപ്ലവ സൂര്യൻ എൻ ശങ്കരയ്യക്ക് നാടേകിയത് വീരവണക്കം. ആയിരങ്ങൾ അന്ത്യാഞ്ജല അർപ്പിച്ചു
ചെന്നെെ: ഒരു നൂറ്റാണ്ടിന്റെ പോരാട്ടം നയിച്ച വിപ്ലവ സൂര്യൻ എൻ ശങ്കരയ്യക്ക് നാടേകിയത് വീരവണക്കം. മൃതദേഹം പൊതുദർശനത്തിന് വെച്ച ചെന്നെ ക്രോംപേട്ട് ന്യു കോളനിയിലെ വീട്ടിലും ചെന്നെെ ടി നഗറിലെ പി രാമമൂർത്തി സ്മാരകത്തിലും ആയിരങ്ങളാണ് അന്ത്യാഭിവാദ്യമേകിയത് തുടർന്ന് വിലാപയാത്രയോടെ മൃതദേഹം ബസന്ത് നഗറിലെ ശ്മശാനത്തിലേക്ക് കൊണ്ടുപോയി. സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന നേതാക്കളും അന്ത്യാഭിവാദ്യമേകി.സംസ്ഥാന ബഹുമതികളോടെയാണ് സംസ്കാരം നടത്തിയത്.
മുതിര്‍ന്ന സിപിഐ എം നേതാവും സിപിഐ എം സ്ഥാപക നേതാക്കളില്‍ ഒരാളുമായ എന്‍ ശങ്കരയ്യ (101) ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് അന്തരിച്ചത്. 1964 ഏപ്രിലില്‍ സിപിഐ നാഷണല്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന് സിപിഐ എം രൂപീകരിക്കാന്‍ തുടക്കമിട്ട 32 അംഗ ദേശീയ കൗണ്‍സിലിലെ അംഗങ്ങളില്‍ ഇപ്പോള്‍ വിഎസ് അച്ചുതാനന്ദനൊപ്പം ജീവിച്ചിരുന്നിരുന്ന ഏക നേതാവായിരുന്നു ശങ്കരയ്യ.

