KOYILANDY DIARY.COM

The Perfect News Portal

മാത്യു കുഴല്‍നാടന്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയ സംഭവത്തില്‍ വിജിലന്‍സ് കണ്ടെത്തല്‍ ശരിവെച്ച് റവന്യൂ വകുപ്പ്

ഇടുക്കി: മാത്യു കുഴല്‍നാടന്‍ എംഎൽഎ സര്‍ക്കാര്‍ ഭൂമിയായ 50 സെന്റ് കയ്യേറിയ സംഭവത്തില്‍ വിജിലന്‍സ് കണ്ടെത്തല്‍ ശരിവെച്ച് റവന്യൂ വകുപ്പ്. മാത്യു കുഴല്‍നാടന്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്നും മാത്യുവിന്റെ കൈവശം പട്ടയത്തില്‍ ഉള്ളതിനേക്കാള്‍ 50 സെന്റ് ഭൂമി അധികം ഉണ്ടെന്നും റവന്യൂ വകുപ്പ് കണ്ടെത്തി. ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യൂ തഹസീദാര്‍ ജില്ലാ കലക്‌ടര്‍ക്ക് ഇത്‌ സംബന്ധിച്ച്‌ റിപ്പോര്‍ട്ട് നല്‍കി.

50 സെന്റ് പുറമ്പോക്കു കയ്യേറി എംഎൽഎ മതിൽ നിർമിച്ചെന്നും ഭൂമി രജിസ്‌ട്രേഷനിലും പോക്കുവരവിലും ക്രമക്കേട് നടത്തിയെന്നും സ്ഥലം വാങ്ങുമ്പോൾ ഉണ്ടായിരുന്ന 1000 ചതുരശ്രയടി കെട്ടിടത്തിന്റെ കാര്യം മറച്ചുവെച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നുമാണ് വിജിലൻസ് കണ്ടെത്തിയിരുന്നത്‌.

Share news