KOYILANDY DIARY.COM

The Perfect News Portal

ശുഭാംശു ശുക്ലയുടെയും സംഘത്തിന്റെയും തിരിച്ച് വരവ് വൈകും

ശുംഭാംശു ശുക്ല ഉള്‍പെടുന്ന ബഹിരാകാദൗത്യമായ ആക്‌സിയം 4 പൂർത്തിയായി. ആക്‌സിയം 4 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത് 14 ദിവസത്തെ ദൗത്യത്തിനാണ്. ജൂണ്‍ 26 നാണ് സംഘം ബഹിരാകാശ നിലയത്തിൽ എത്തിയത്. സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ പേടകത്തിലാണ് സംഘം യാത്ര നടത്തിയത്.

ദൗത്യം പൂർത്തിയായെങ്കിലും നാലംഗ സംഘം ഭൂമിയിലേക്ക് തിരിച്ചെത്താൻ വൈകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജൂലായ് 14 വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി നല്‍കുന്ന സൂചന. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരമാണെങ്കിൽ നേരത്തെ തീരുമാനിച്ചതില്‍ കൂടുതല്‍ ദിവസം ദൗത്യ സംഘം ബഹിരാകാശ നിലയത്തില്‍ തുടരേണ്ടി വരും.

 

എന്നാല്‍ ഇക്കാര്യത്തില്‍ ഐഎസ്ആര്‍ഒയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇവര്‍ എന്ന് തിരിച്ചുവരുന്ന തീയ്യതിയും ഏജന്‍സി പുറത്ത് വിട്ടിട്ടില്ല. മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍, ഗ്രൂപ്പ് കാപ്റ്റന്‍ ശുഭാംശു ശുക്ല, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ സ്ലാവോസ് ഉസ്‌നാന്‍സ്‌കി-വിസ്‌നിയേവ്‌സ്‌കി, ടൈബോര്‍ കാപു എന്നിവരാണ് ദൗത്യ സംഘത്തിലുള്ളത്.

Advertisements
Share news