റിപ്പബ്ലിക്ക് സദസ്സും അനുമോദനവും സംഘടിപ്പിച്ചു
.
മേപ്പയ്യൂർ: എ.സി.കെ.എം ലൈബ്രറി നിടുമ്പൊയിലിൻ്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു. വിജ്ഞാന വികസനം തുടരട്ടെ, സോദരത്വം പുലരട്ടെ എന്ന സന്ദേശവുമായാണ് ഈ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. റിപ്പബ്ലിക്ക് സദസ്സും അനുമോദനവും മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. നിബിത ഉത്ഘാടനം ചെയ്തു. വാർഡ്മെമ്പർ ഹന്നത്ത് ടീച്ചർ അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം. ദാമോധരൻ മുഖ്യ പ്രഭാഷണം നടത്തി.
.

.
ചടങ്ങിൽ മെഗാ ഭരതനാട്യം പരിപാടിയുടെ ഭാഗമായി ഗിന്നസ് ബുക്കിൽ ഇടം നേടിയ കെ.ടി. ശ്രീധരൻ, ജില്ലാ കേരളോത്സവത്തിൽ സ്വർണ്ണമെഡൽ നേടിയ ഷമീജ. കെ.വി.സി ജില്ലാ സബ് ജൂനിയർ ഫുട്ബോളിൽ ബെസ്റ്റ് പ്ലെയർ ആയി തെരെഞ്ഞെടുത്ത അനന്ത കൃഷണൻ എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു. കെ.ടി.കെ. പ്രഭാകരൻ, എ.സി. രാജഗോപാലൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലൈബ്രറി സെക്രട്ടറി ബാബു. ഇ സ്വാഗതവും, ജോ. സെക്രട്ടറി ഷഗിൻ പി.എസ് നന്ദിയും പറഞ്ഞു.



