15 വർഷം മുൻപ് കാണാതായ യുവതിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

മാന്നാറിൽ 15 വർഷം മുൻപ് കാണാതായ യുവതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. യുവതി താമസിച്ചിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ 5 പേർ പൊലീസ് കസ്റ്റഡിയിലാണ്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. യുവതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കളും ബന്ധുവുമടക്കമുള്ളവരാണ് കസ്റ്റഡിയിൽ. 20 വയസ്സ് ഉണ്ടായിരുന്ന കല എന്ന പെൺകുട്ടിയാണ് 15 വർഷങ്ങൾക്കു മുൻപ് കാണാതായത്.

