മരളൂർ മഹാദേവ ക്ഷേത്രത്തിൽ ചെമ്പോല പതിച്ച ശ്രീകോവിൽ സപ്തംബർ 9ന് സമർപ്പണം നടത്തും

കൊയിലാണ്ടി: പുനരുദ്ധാര പ്രവർത്തനത്തിൻ്റെ ഭാഗമായി അരക്കോടി രൂപ ചെലവിൽ ചെമ്പോല പതിച്ച് നവീകരിച്ച മരളൂർ മഹാദേവ ക്ഷേത്ര ശ്രീകോവിൽ സപ്തംബർ ഒൻമ്പതിന് സമർപ്പണം നടത്തും. തന്ത്രി തൃശൂർ കൊടകര അഴകത്ത് മന എ. ടി. മാധവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് സമർപ്പണം നടത്തുക. ക്ഷേത്രത്തിലെ വിവിധ കമ്മിറ്റികളുടെ സംയുക്ത യോഗത്തിൽ പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ അദ്ധ്യക്ഷത വഹിച്ചു.

ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻ നായർ, കൺവീനർ കലേക്കാട്ട് രാജമണി, ഗിരീഷ് പുതുക്കുടി, അശോക് കുമാർ കുന്നോത്ത്, കെ. ടി. ഗംഗാധര കുറുപ്പ്, എം. ടി. സജിത്ത്, ബാലകൃഷ്ണൻ ചെറുവടി, സിനി മണപാട്ടിൽ എന്നിവർ പ്രസംഗിച്ചു.
