ഭിന്നശേഷി വിദ്യാർത്ഥി കൾക്കായി നടത്തിയ വിനോദ യാത്ര ശ്രദ്ധേയമായി

കൊയിലാണ്ടി: ‘കരുതും കരങ്ങൾ‘ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ നടത്തിയ വിനോദ യാത്ര ശ്രദ്ധേയമായി. ഹയർ സെക്കന്ററി NSS യുണിറ്റിന്റെയും ഖത്തർ കൊയിലാണ്ടി മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്റെയും സഹകരണത്തോടെയാണ് സ്കൂളിലെ ഒന്നാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള ഇരുപതോളം വരുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്കായി കണ്ണൂർ വിസ്മയ പാർക്കിലേക്ക് യാത്ര നടത്തിയത്.

ഓരോ കുട്ടിയുടെയും രക്ഷിതാവിനെ ഉൾപ്പെടുത്തിക്കൊണ്ടുള്ള യാത്ര കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ ആനന്ദകരവും ആശ്വാസകരവും ആയിരുന്നു. യാത്രയിൽ ഹൈസ്കൂൾ ഹെഡ് മിസ്ട്രെസ് ദീപ ടീച്ചർ, P TA പ്രസിഡണ്ട് അബ്ദുൽ സത്താർ, അധ്യാപകരായ ഉണ്ണികൃഷ്ണൻ, പ്രസന്ന, സിന്ധു, രഞ്ജില, പ്രോഗ്രാം ഓഫീസർ ഫൗസിയ, വോളന്റിയർ ലീഡർ നയൻ, വോളന്റിയേഴ്‌സ് ദേവപ്രയാഗ്, ഹരികൃഷ്ണൻ, അനശ്വര, അവന്തിക എന്നിവർ അനുഗമിച്ചു.

