KOYILANDY DIARY.COM

The Perfect News Portal

ട്രെയിനില്‍ ബാഗ് നഷ്ടപ്പെട്ട യുവതിക്ക് റെയില്‍വേ പോലീസ് ബാഗ് കണ്ടെത്തി തിരികെ നല്‍കി

കോട്ടയം: തിരുനെല്‍വേലിയില്‍നിന്ന് യാത്ര ചെയ്യവെ ട്രെയിനില്‍ ബാഗ് നഷ്ടപ്പെട്ട യുവതിക്ക് റെയില്‍വേ പോലീസ് ബാഗ് കണ്ടെത്തി തിരികെ നല്‍കി.പാലരുവി എക്‌സ്പ്രസില്‍ യാത്രചെയ്തിരുന്ന ആലപ്പുഴ സ്വദേശി സെയ്താലി ഫാത്തിമ എന്നയാളുടെ ഒരുപവന്‍ സ്വര്‍ണവും രണ്ട് സ്മാര്‍ട്ട് ഫോണും രൂപയും ആധാര്‍കാര്‍ഡും. അടങ്ങിയ ബാഗാണ് യാത്രയ്ക്കിടെ ട്രെയിനില്‍ മറന്നുവെച്ചത്.

വിവരം പുലര്‍ച്ചെ മൂന്നിന് കോട്ടയം റെയില്‍വേ പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ സി.പി.ഒ. സന്തോഷിനെ അറിയിച്ചു. എസ്.എച്ച്.ഒ. റെജി പി.ജോസഫിന്റെ നിര്‍ദേശമനുസരിച്ച് ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ. ജോണ്‍സണ്‍, സി.പി.ഒ. വിജേഷ് എന്നിവരെ വിവരം അറിയിച്ചു. 

ട്രെയിനില്‍ പരിശോധന നടത്തി നഷ്ടപ്പെട്ട സ്വര്‍ണം അടങ്ങിയ ബാഗ് കണ്ടെത്തി കോട്ടയം റെയില്‍വേ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. എസ്.എച്ച്.ഒ. റെജി പി.ജോസഫ് ഉടമസ്ഥരെ വിളിച്ചുവരുത്തി നഷ്ടപ്പെട്ട ബാഗ് തിരികെനല്‍കി. ബാഗ് കണ്ടെത്തുന്നതിന് പരിശ്രമിച്ച ഉദ്യോഗസ്ഥരെ റെയില്‍വേ പോലീസ് മേധാവി അഭിനന്ദിച്ചു. 

Advertisements
Share news