പൊതുജന വായനശാല ഓണാഘോഷ പരിപാടികൾ സമാപിച്ചു
പയ്യോളി: ഓണാഘോഷ പരിപാടികൾ സമാപിച്ചു. പൊതുജന വായനശാല, കുറിഞ്ഞിത്താര ഓണാഘോഷ പരിപാടികളുടെ സമാപനം “നാട്ടുപൊലിമ “സാഹിത്യകാരനും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് പി എം അഷ്റഫ് അധ്യക്ഷതവഹിച്ചു.

തിരുവോണം നാളിൽ ഗൃഹാങ്കണങ്ങളിൽ പൂക്കള മത്സരം, ആവണി അവിട്ടം നാളിൽ വിനോദ കായികമത്സരങ്ങൾ, എന്നിവ നടന്നു. പൂക്കളമത്സരത്തിൽ എ ടി ബാബു ഒന്നാം സ്ഥാനവും, മരച്ചാലിൽ ഷൈലജ, സി സി ബിന്ദു ബിജു രണ്ടും മൂന്നും സ്ഥാനങ്ങളും, കെ ടി നിഷ ശിവദാസ് പ്രോത്സാഹന സമ്മാനവും നേടി. വിജയികൾക്കുള്ള ട്രോഫികളുടെ വിതരണവും ഇബ്രാഹിം തിക്കോടി നിർവഹിച്ചു.
വനിതാ വേദി ചെയർപേഴ്സൺ വിജില പി എം, നിഷ സി വി, എ ടി സന്തോഷ്, പ്രസീത എ ടി, ഹൈറുന്നിസ സി ടി സംസാരിച്ചു.
