ജനകീയാരോഗ്യ പ്രസ്ഥാനം വിപുലപ്പെടുത്തണം; ഡോ. ബി ഇക്ബാൽ

പയ്യോളി: ജനകീയാരോഗ്യ പ്രസ്ഥാനം വിപുലപ്പെടുത്തണമെന്ന് ഡോ. ബി ഇക്ബാൽ. ആരോഗ്യ പരിപാലനത്തിൽ കേരളം ഏറ്റവും മുന്നിലാണെങ്കിലും പല പഴയ രോഗങ്ങളും തിരിച്ചു വരുന്നത് അപകടകരമാണെന്നും ഇതിനെ പ്രതിരോധിക്കാൻ ജനകീയാരോഗ്യ പ്രസ്ഥാനം വിപുലപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും ഡോ. ബി ഇക്ബാൽ പറഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡണ്ടും ശാസ്ത്രപ്രചാരകനുമായിരുന്ന കൊടക്കാട് ശ്രീധരന്റെ ആറാം ചരമ വാർഷിക അനുസ്മരണ പരിപാടിയിൽ ‘നമ്മുടെ ആരോഗ്യം പ്രതിസന്ധിയിലേക്കോ’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഡോ. ആർ കെ സതീഷ് അധ്യക്ഷനായി. ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. കൊടക്കാട് ശ്രീധരന്റെ കവിതകളുടെ സംഗീതാവിഷ്കരണവും തരംഗിണി പയ്യോളി ഒരുക്കിയ ഗാനമേളയും അരങ്ങേറി. ജി ആർ അനിൽ സ്വാഗതവും ശശിധരൻ നന്ദിയും പറഞ്ഞു.
