ലഹരി വിരുദ്ധ ദിനത്തിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ നടന്ന പരിപാടി ശ്രദ്ധേയമായി

കൊയിലാണ്ടി: ലഹരി വിരുദ്ധ ദിനത്തിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ നടന്ന പരിപാടി ശ്രദ്ധേയമായി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച ‘നാടിനായി നാളേക്കായി ഒന്നിക്കാം’ എന്ന സന്ദേശവുമായി ജില്ലയിൽ 20 ലക്ഷം പേർ ജനകീയ പ്രതിരോധം തീർത്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പ്രതിനിധികൾ, ജീവനക്കാർ, വ്യാപാരികൾ, ഔട്ടോ തൊഴിലാളികൾ, ചുമട്ടു തൊഴിലാളികൾ തുടങ്ങി നൂറു കണക്കിന് ആളുകൾ പങ്ക് ചേർന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ, സ്റ്റാൻഡിങ്ങ് ചെയർമാൻമാരായ കെ അഭിനീഷ്, കെ ജീവനന്ദൻ, ബിന്ദു സോമൻ, സെക്രട്ടറി രാജ് ലാൽ എംപി, കെ ടി എം കോയ, എംപി. മൊയ്‌തീൻ കോയ, എം. മനോജൻ, ഇ ഷാജു എന്നിവർ നേതൃത്വം കൊടുത്തു.
