KOYILANDY DIARY.COM

The Perfect News Portal

മണമൽക്കാവ് ഭഗവതി ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി ഭഗവതി തിറ എഴുന്നള്ളിപ്പ് നടന്നു

.
കൊയിലാണ്ടി: മണമൽക്കാവ് ഭഗവതി ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി ഭഗവതി തിറ എഴുന്നള്ളിപ്പ് നടന്നു. കലാമണ്ഡലം ശിവദാസ് മാരാരുടെ നേതൃത്വത്തിലുള്ള വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന തിറ എഴുന്നള്ളിപ്പ് കാണാൻ നിരവധി ഭക്തജനങ്ങൾ എത്തിച്ചേർന്നു. പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളോടെയും ദീപാലങ്കാരങ്ങളുടെ ഭംഗിയോടെയും നടന്ന ചടങ്ങ് ഉത്സവാഘോഷങ്ങൾക്ക് കൂടുതൽ നിറം പകർന്നു. ക്ഷേത്രം ട്രസ്റ്റി ഭാരവാഹികളും ഉത്സവാഘോഷ കമ്മിറ്റി അംഗങ്ങളും വിവിധ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Share news