കൊരയങ്ങാട് – പയറ്റുവളപ്പ് ഭാഗത്തെ യാത്രാ പ്രശ്നം പരിഹരിക്കണം

കൊയിലാണ്ടി: കൊരയങ്ങാട് – പയറ്റുവളപ്പ് ഭാഗത്തെ യാത്രാ പ്രശ്നം പരിഹരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കൊരയങ്ങാടിനെ പയറ്റുവളപ്പുമായി ബന്ധപ്പെടുത്തുന്ന പ്രധാന റോഡുകളിലൊന്നായ മങ്കുട്ടുംകര പാത്ത് വേ മഴകാലമായാതോടെ വെള്ളംകയറി യാത്രാചെയ്യാൻപറ്റാത്ത് അവസ്ഥയിലായിരിക്കുകയാണ്.

ഇവിടെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന ഗ്രിൽസുകൾ മുറിച്ചു മാറ്റി പകരം സ്ലാബ് നിർമ്മിച്ച് യാത്രാപ്രശ്നത്തിന് പരിഹാരം കാണണമെന്ന് ബി.ജെ.പി 33-ാം വാർഡ് കമ്മിറ്റി നഗരസഭയോട് ആവശ്യപ്പെട്ടു. പയറ്റുവളപ്പിൽ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പി.പി സുധീർ, പി.കെ. വിനു, ഇ.കെ. വിജീഷ്, ടി.എം. മനോജ്, തിരുമുമ്പിൽ അമിത്ത്, പി.കെ.ശരത്. സംസാരിച്ചു.

