KOYILANDY DIARY.COM

The Perfect News Portal

രാജ്യത്ത് വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കൂടി

രാജ്യത്ത് വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കൂടി. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 12.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വർധനവുണ്ടായതോടെ 1924.50 രൂപ ആയിരുന്ന വാണിജ്യ സിലിണ്ടറുകള്‍ക്ക് 1937 രൂപയായി. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

വാണിജ്യ-ഗാർഹിക എൽപിജി സിലിണ്ടറുകൾക്കായുള്ള പ്രതിമാസ വില മാറ്റങ്ങൾ ഓരോ മാസവും ആദ്യമാണ് പ്രഖ്യാപിക്കുന്നത്. പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തിൽ ഗാര്‍ഹിക പാചക വാതക വില ഓരോ സംസ്ഥാനത്തിനും വ്യത്യാസമാണ്. അതേസമയം രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെയാണ് രാജ്യത്ത് വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വർധിച്ചിരിക്കുന്നത്.

Share news