KOYILANDY DIARY.COM

The Perfect News Portal

നവകേരളം പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്തി. KSRTC വോൾവോ ബസ് സ്റ്റേഡിയത്തിലേക്ക് കയറ്റി ട്രയൽ നടത്തി

കൊയിലാണ്ടി: നവംബർ 25ന് കൊയിലാണ്ടിയിൽ നടക്കുന്ന നവകേരളം പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്താനും സുരക്ഷാ ക്രമീകരണം നടത്താനും കൊയിലാണ്ടി സ്റ്റേഡിയത്തിൽ ഉദ്യോഗസ്ഥസംഘമെത്തി. കെഎസ്ആർടിസിയുടെ വോൾവോ ബസ് ഗേറ്റിലൂടെ അകത്തേക്ക് പ്രവേശിപ്പിച്ച് പരീക്ഷണം നടത്തി.
തഹസിൽദാർ സിപി മണി, ഡിവൈഎസ്പി ആർ ഹരിപ്രസാദ്, എസ് ഐ മാരായ വി അനീഷ്, വിശ്വൻ പുതിയിടത്ത്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മനുരാജ് കെ, എ എം വി ഐ മാരായ  സുധീർ എംപി, അനൂപ് എസ് പി, കെഎസ്ആർടിസി ഇൻസ്പെക്ടർ. സമർജിത്ത് എന്നിവരും പരിശോധനക്ക് നേതൃത്വം നൽകി.
Share news