KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനം ആരംഭിച്ചു

കൊയിലാണ്ടി നഗരസഭയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനം ആരംഭിച്ചു. നഗരസഭയിലെ 44 വാർഡുകളിൽ 30 വാർഡുകളിലാണ് ശുചീകരണ പ്രവർത്തി അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി വഴി ആരംഭിച്ചത്. 24 ന് 1185 തൊഴിലാളികൾ 30 വാർഡുകളിലായി ശുചീകരണ പ്രവർത്തിയിൽ ഏർപ്പെട്ടു. ബാക്കിയുള്ള വാർഡുകളിൽ ഇന്നു മുതൽ പ്രവർത്തി ആരംഭിക്കുമെന്ന് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി എൻജിനീയർ ആദിത്യ. ബി. ആർ അറിയിച്ചു.
ജലസ്രോതസ്സുകളിൽ നിന്നുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുക , നീർച്ചാലുകൾ ശുചീകരിക്കുക, ഓവുചാലുകൾ വൃത്തിയാക്കുക. തുടങ്ങിയ പ്രവർത്തിയാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്. നീക്കം ചെയ്യുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ വസ്തുക്കൾ ഹരിത കർമ്മ സേന ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് എം.സി.എഫി ലേക്ക് മാറ്റും.
മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി വിപുലമായ കർമ്മ പദ്ധതികളാണ് നഗരസഭ തയ്യാറാക്കി പ്രവർത്തനങ്ങൾ നടത്തി വരുന്നത്. വരും ദിവസങ്ങളിൽ മുഴുവൻ വാർഡുകളിലും ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവർത്തികൾ ആരംഭിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ  സുധ. കെ. പി അറിയിച്ചു.
Share news