KOYILANDY DIARY.COM

The Perfect News Portal

തട്ടിക്കൂട്ടി എച്ചും എട്ടും എടുക്കുന്ന രീതി മാറി: മന്ത്രി കെ ബി ഗണേഷ് കുമാര്‍

തട്ടിക്കൂട്ടി എച്ചും എട്ടും എടുക്കുന്ന രീതി മാറിയെന്ന്: മന്ത്രി കെ ബി ഗണേഷ് കുമാര്‍. കേരളത്തിലെ ഡ്രൈവിംഗ് സ്‌കൂളുകളുടെ വിജയശതമാനം 52% ആയി കുറഞ്ഞുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. നേരത്തെ 78% 80 ശതമാനം വന്നതാണ് ഇപ്പോള്‍ കുറഞ്ഞതെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.

ക്വാളിറ്റി ഓഫ് എഡ്യൂക്കേഷന്‍ ആണ് മോട്ടോര്‍ വാഹന വകുപ്പ് ലക്ഷ്യമിടുന്നത്. നല്ല ഡ്രൈവിംഗ് സംസ്‌കാരം ഉണ്ടാക്കിയെടുക്കുകയാണ് വകുപ്പിന്റെ ലക്ഷ്യമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

ഡ്രൈവിംഗ് സ്‌കൂളുകളുടെ നിലവാരം ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നതെന്നും നേരത്തെ എങ്ങനെയെങ്കിലും H എടുക്കുക, തട്ടിക്കൂട്ടി 8 എടുക്കുക എന്ന രീതിയില്‍ മാറ്റമുണ്ടായി എന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.

Advertisements

 ഡ്രൈവിംഗ് മികവ് പുലർത്തുന്നവർക്ക് മാത്രം ലൈസൻസ് കൊടുക്കുക എന്നതാണ് കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകളുടെ ലക്ഷ്യമെന്ന്  ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നേരത്തെ പറഞ്ഞിരുന്നു.

Share news