KOYILANDY DIARY.COM

The Perfect News Portal

ചുമട്ട് തൊഴിലാളികൾ പ്രതിഷേധ ധർണ്ണ നടത്തി

.
കൊയിലാണ്ടി: ഹെഡ്ലോഡ് വർക്കേഴ്സ് ഫെഡറേഷൻ ഐഎൻടിയുസിയുടെ ആഭിമുഖ്യത്തിൽ ചുമട്ട് തൊഴിലാളികൾ ക്ഷേമ ബോർഡ് ഉപസമിതി ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കെപിസിസി മെമ്പർ പി രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ കാലോചിതമായി പരിക്ഷരിക്കുക, ഇഎസ്ഐ -ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കുക, മിനിമം പെൻഷൻ 5000 രൂപയാക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനമൊട്ടാകെ നടത്തിയ ധർണ്ണയുടെ ഭാഗമായാണ് സംഘടിപ്പിച്ചത്.
.
.
ഐഎൻട യുസി റീജിയണൽ പ്രസിഡണ്ട് ടി കെ നാരായണൻ അധ്യക്ഷത വഹിച്ചു.
കെ കെ ഭാസ്കരൻ സ്വാഗതം പറഞ്ഞു. റഷീദ് പുളിയഞ്ചേരി, ദിനേശ് കുമാർ പി,വായനാരി സോമൻ, ഷിജു കേരള ഫീഡ്സ് എന്നിവർ സംസാരിച്ചു. ടി കെ സജീവൻ, ജിതേഷ് പി കെ, ബാബു കെ വി, വൈശാഖ്, ഉമ്മർ കെ കെ, ഷാജി ഇ കെ, മനോജ്, അനൂപ് പി പി, ജിനീഷ് പി കെ എന്നിവർ നേതൃത്വം നൽകി.
Share news