KOYILANDY DIARY.COM

The Perfect News Portal

ആലുവയിൽ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് നാട്ടുകാരൻ തന്നെയെന്ന് പൊലീസ്

കൊച്ചി: ആലുവ ചാത്തന്‍പുറത്ത് എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് നാട്ടുകാരൻ തന്നെയെന്ന് പൊലീസ്. പ്രതിയുടെ സിസിടിവി ദൃശ്യവും ലഭിച്ചിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടി പ്രതിയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞുവെന്നും ആളെ ഉടൻ പിടികൂടുമെന്നും ആലുവ റൂറൽ എസ് പി അറിയിച്ചു.

അതിഥിത്തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്. രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. സമീപത്തെ പാടത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പീഡനത്തിൽ പരുക്കേറ്റ പെൺകുട്ടി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Share news