പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ സബ് ട്രഷറിലേക്ക് മാർച്ചും ധർണയും നടത്തി

കൊയിലാണ്ടി: കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ കൊയിലാണ്ടി സർക്കിൾ കമ്മിറ്റി കൊയിലാണ്ടി സബ് ട്രഷറിലേക്ക് മാർച്ചും ധർണയും നടത്തി. ശമ്പള പരിഷ്കരണ കുടിശ്ശിക എത്രയും പെട്ടെന്ന് അനുവദിക്കുക, മെഡിസെപ്പ് കുറ്റമറ്റതായി പരിഷ്കരിക്കുക, ട്രെയിനിങ് പിരീഡ് സർവീസ് ആയി പരിഗണിക്കുക, പന്ത്രണ്ടാം ശമ്പള കമ്മീഷനെ ഉടനെ നിയമിക്കുക, ട്രഷറിയുടെ പണി പെട്ടെന്ന് പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച് ധർണയും.
.

.
കേരള പോലീസ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡണ്ട് പിടി ശശിധരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ദിനേശൻ വി അധ്യക്ഷത വഹിച്ചു. മഠത്തിൽ രാജീവൻ. പി വി രാജൻ. പി പി ബാലചന്ദ്രൻ എം ടി ഭാസ്കരൻ. കെ സി രാജൻ. എം എ രഘുനാഥ്. എ കെ ദാമോദരൻ നായർ. കെ കെ വാസു. പരമേശ്വരൻ ഐ എം എന്നിവർ സംസാരിച്ചു. മുൻ യൂണിറ്റ് പ്രസിഡണ്ട് കെ കെ വേണു സ്വാഗതം പറഞ്ഞു
