കള്ളന് കഞ്ഞി വെച്ചവൻ ഷാഫി പറമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി: കള്ളന് കഞ്ഞി വെച്ചവൻ ഷാഫി പറമ്പിൽ, വടകര എം.പി രാജിവെക്കുക എന്ന മുദ്രാവാക്യമുയർത്തി കൊയിലാണ്ടിയിൽ മണ്ഡലത്തിൽ ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ് ഐ ജില്ലാ കമ്മിറ്റി അംഗം പി അനൂപ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം ബി.പി ബബീഷ്, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ഫർഹാൻ ഫൈസൽ, കീർത്തന, വൈശാഖ് എ.കെ, റിബിൻ കൃഷ്ണ എന്നിവർ സംസാരിച്ചു. കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി എൻ. ബിജീഷ് സ്വാഗതം പറഞ്ഞു.
