ട്രാഫിക് നിയമലംഘിച്ചതിന് ഫൈൻ അടക്കാൻ എത്തിയ ആൾ ട്രാഫിക് എഎസ്ഐ യെ മർദ്ദിച്ചു

കൊയിലാണ്ടി: ട്രാഫിക് നിയമം ലംഘിച്ചതിന് ഫൈൻ അടക്കാൻ എത്തിയ ആൾ ട്രാഫിക് എഎസ്ഐ യെ മർദ്ദിച്ചു. കൊയിലാണ്ടി ട്രാഫിക് സ്റ്റേഷനിലെ എഎസ്ഐ സജീവനാണ് മർദ്ദനമേറ്റത്. ഇത് സംബന്ധിച്ച് എടക്കുളം സ്വദേശി നിഹാബ് അബൂബക്കറെ പോലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച രാവിലെയാണ് സംഭവം ഫൈൻ അടക്കുന്നതുമായി സംസാരിച്ച് ഇറങ്ങിപോയ ആൾ വീണ്ടും തിരിച്ചെത്തി എഎസ്ഐയെ മർദ്ദിക്കുകയായിരുന്നു. എഎസ്ഐ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് കൊയിലാണ്ടി പോലീസ് മൊഴി രേഖപ്പെടുത്തി.

