ചുററുമതിലും കവാടവും ഉദ്ഘാടനം ചെയ്തു
.
കൊയിലാണ്ടി: പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ കാനത്തിൽ ജമീല എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽ നിർമ്മിച്ച ചുറ്റുമതിലിന്റെയും കവാടത്തിന്റെയും ഉദ്ഘാടനം വനം, വന്യജീവി സംരക്ഷണ വകുപ്പുമന്ത്രി എ കെ ശശീന്ദ്രൻ നിർവ്വഹിച്ചു. കൊയിലാണ്ടി നഗരസഭ ചെയർ പേഴ്സൻ യു. കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി എം ഷാനിദ് റിപ്പോർട്ട് അവതരിപ്പിച്ചു.

ചടങ്ങിൽ നജീബ് കെ എം, ദൃശ്യ എം, പി എം ബിജു, ഷജിത്ത് കെ, ടി. കെ ചന്ദ്രൻ, മുരളി തോറോത്ത്, കെ കെ വൈശാഖ്, അസീസ് മാസ്റ്റർ, സുനിൽ മോഹൻ, സി. സത്യചന്ദ്രൻ, സുരേഷ് മേലേപ്പുറത്ത്, സ്മിത ശ്രീധരൻ, പ്രമോദ് രാരോത്ത്, പ്രജിഷ പി, പി കെ രഘുനാഥ്, അൻസാർ കൊല്ലം, ബിജു പി കെ, സിന്ധു കെ കെ എന്നിവർ സംസാരിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ സി ടി ബിന്ദു സ്വാഗതവും പ്രിൻസിപ്പാൾ ബീന പൂവത്തിൽ നന്ദിയും പറഞ്ഞു.



