എസ്എഫ്‌ഐ നേതൃത്വത്തില്‍ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ കരോള്‍ ശ്രദ്ധേയമായി
കൊച്ചി: എസ്എഫ്‌ഐ നേതൃത്വത്തില്‍ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ കരോള്‍ ശ്രദ്ധേയമായി. മഹാരാജാസ് കോളേജ് മുതല്‍ മറൈന്‍ ഡ്രൈവ് അബ്ദുള്‍ കലാം മാര്‍ഗ് വരെയാണ് കരോള്‍ നടന്നത്. പപ്പാനിയുടെ വേഷമണിഞ്ഞ് ബാനറുള്‍പ്പെടെ പിടിച്ചായിരുന്നു പരിപാടി.

ബാനറിലെ വാക്കുകളായിരുന്നു ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്.’ ദേര്‍ ഈസ് നോ ക്രിസ്തുമസ് ഇന്‍ ബത്‌ലഹേം, ദ ടൗണ്‍ വേര്‍ ഇറ്റ് ഓള്‍ സ്റ്റാര്‍ട്ടഡ്’ എന്നായിരുന്നു ബാനറില്‍ എഴുതിയിരുന്നത്. എല്ലാത്തിനും തുടക്കം കുറിച്ച ബദ്‌ലഹേം ടൗണില്‍ ക്രിസ്തുമസ് ഇല്ല’ എന്ന് പറഞ്ഞുകൊണ്ടാണ് പലസ്തിന്‍ ഐക്യദാര്‍ഢ്യം സംഘടിപ്പിച്ചത്. ബാനറിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയിരുന്നു.

