വീണുകിട്ടിയ പേഴ്സും പണവും ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏൽപ്പിച്ച് മാതൃകയായി

കൊയിലാണ്ടി: വീണുകിട്ടിയ പേഴ്സും പണവും ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏൽപ്പിച്ച് പയറ്റുവളപ്പിൽ സ്വദേശി പടിഞ്ഞാറെയിൽ ആനന്ദേട്ടൻ മാതൃകയായി. കഴിഞ്ഞദിവസമാണ് കൊയിലാണ്ടി ടൗണിൽ നിന്നും പണവും എടിഎം കാർഡുകളുംഅടങ്ങിയ പേഴ്സ് ലഭിച്ചത്. എന്നാൽ ഇതിന്റെ അവകാശിയെ അദ്ധേഹം തന്നെ തേടിപ്പിടിച്ചു. പൂക്കാട് സ്വദേശിനിയുടെതായിരുന്നു പേഴ്സ്. വിവരംകൊടുത്തിതിൻ്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച പേഴ്സ് നഷ്ടപ്പെട്ട വിദ്യാർത്ഥിയുടെ അച്ഛൻ ആനന്ദേട്ടന്റെ വീട്ടിലെത്തി പേഴ്സും പണവും എടിഎം കാർഡുകളും ഏറ്റുവാങ്ങി.
