സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: സിപിഐ(എം) കൊല്ലം ലോക്കൽ സമ്മേളനം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 14, 15 തിയ്യതികളിലായി വിയ്യൂരിൽ വെച്ചാണ് സിപിഐ(എം) 24-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായുള്ള കൊല്ലം ലോക്കൽ സമ്മേളനം നടക്കുന്നത്. സംഘാടക സമിതിയുടെ ഓഫീസ് ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡണ്ട് അഡ്വ. എൽ.ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു.

സ്വാഗതസംഘം ചെയർമാൻ പി.കെ. ഷൈജു അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി എൻ.കെ. ഭാസ്ക്കരൻ, പി.പി. രാജീവൻ, ഹമീദ് സി.കെ, ബാലൻ നായർ കെ എന്നിവർ സംസാരിച്ചു. കൺവീനർ ജിംനേഷ് സ്വാഗതവും പ്രസന്ന ടി. നന്ദിയും പറഞ്ഞു.
