KOYILANDY DIARY

The Perfect News Portal

കേരളത്തെ തകർത്തുകളയാമെന്ന് കരുതുന്നവർക്കൊപ്പം കയ്യടിക്കാൻ പ്രതിപക്ഷം നിൽക്കരുത്; മന്ത്രി കെ എൻ ബാലഗോപാൽ

കേരളത്തെ തകർത്തുകളയാമെന്ന് കരുതുന്നവർക്കൊപ്പം കയ്യടിക്കാൻ പ്രതിപക്ഷം നിൽക്കരുതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. പ്രതിപക്ഷം ജനിക്കാത്ത കുഞ്ഞിന്റെ ജാതകം വായിക്കരുതെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ജീവാനന്ദം പദ്ധതി നിർബന്ധിത പദ്ധതയല്ലെന്നും മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് പഠിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്നും റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഇൻഷുറൻസ് വകുപ്പിന്റെ നേതൃത്വത്തിലാണ് വിഭാവനം ചെയ്യുന്നത്.

താല്പര്യമുള്ളവർക്ക് പദ്ധതിയിൽ ചേരാം. പൊതുമേഖലയിലും സഹകരണ മേഖലയിലും ഉള്ളവർക്ക് സർക്കാർ ഗ്യാരണ്ടിയിൽ ആനുകൂല്യങ്ങൾ കിട്ടും. ജീവാനന്ദം പദ്ധതിയെക്കുറിച്ച് പഠനം നടത്തുന്നതേയുള്ളുവെന്നും എന്തിനാണ് ഇത്തരത്തിൽ എതിർപ്പുകൾ ഉണ്ടാകുന്നത് എന്നറിയില്ലെന്നും മന്ത്രി പറഞ്ഞു. പൊതുതാത്പര്യമല്ലാതെ മറ്റൊരു താല്പര്യവും ഇക്കാര്യത്തിൽ സർക്കാരിനില്ല. നിലവിലുള്ള ഒരു പദ്ധതിയുമായും ഇതിന് ബന്ധമില്ല. ജീവനക്കാരെ സംരക്ഷിക്കുന്ന നടപടിയുടെ ഭാഗമായാണ് പദ്ധതി. ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഏതുകാലത്തും സംരക്ഷിക്കുന്ന സർക്കാരാണ് ഇടതുസർക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.