KOYILANDY DIARY.COM

The Perfect News Portal

ജനങ്ങളെ അണിനിരത്തി സമരം ചെയ്യാനുള്ള ശേഷി പ്രതിപക്ഷത്തിനില്ല; വി ശിവൻകുട്ടി

കോഴിക്കോട്‌: ജനങ്ങളെ അണിനിരത്തി സമരം ചെയ്യാനുള്ള ശേഷി പ്രതിപക്ഷത്തിനില്ലെന്ന്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അതിനാലാണ്‌ മാരകായുധങ്ങളുമായി അക്രമം നടത്തിയത്‌. മാരകായുധവുമായി സമരത്തിനിറങ്ങിയാൽ പൊലീസ്‌ പ്രതികരിക്കും. നവകേരള സദസ്‌ ബഹിഷ്കരിച്ചതു വഴി അഭിപ്രായങ്ങൾ പറയാനുള്ള അവസരമാണ്‌ പ്രതിപക്ഷം ഇല്ലാതാക്കിയത്‌. പ്രതിപക്ഷം മോശം വാക്കുകൾ ഉപയോഗിച്ച്‌ മുഖ്യമന്ത്രിയെ അവഹേളിക്കുകയാണെന്നും മന്ത്രി വാർത്താലേഖകരോട്‌ പറഞ്ഞു.

Share news