പന്തലായനി ശ്രീ അഘോര ശിവക്ഷേത്ര ശ്രീകോവിൽ നട തുറക്കൽ ശനിയാഴ്ച നടക്കും

കൊയിലാണ്ടി: നവീകരണകലശം നടന്ന പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിൻ്റെയും, പ്രാണപ്രതിഷ്ഠ നടത്തിയ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൻ്റെയും ശ്രീകോവിൽ നട തുറക്കൽ ശനിയാഴ്ച പുലർച്ചെ 4.30 ന്. നടക്കും. മനുഷ്യായുസ്സിൽ അപൂർവ്വം മാത്രം ലഭിക്കുന്ന ഈ ചടങ്ങിൽ പങ്കാളിയാകാൻ എല്ലാ ഭക്ത ജനങ്ങളെയും ക്ഷേത്ര സന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
.

.
മെയ് 21 തുടങ്ങി കഴിഞ്ഞ പതിനൊന്ന് ദിവസങ്ങളായി നീണ്ടു നിൽക്കുന്ന വിശേഷാൽ പൂജാധികർമ്മങ്ങൾ നാളെ 11 മണിയോടെ അവസാനിക്കും. പൂജാധികർമ്മങ്ങൾക്ക് പാടേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ പതിനാല് തന്ത്രി വര്യന്മാരാണ് കഴിഞ്ഞ പത്ത് ദിവസങ്ങളായി ഉപദേവന്മാർക്ക് പൂജകൾ ചെയ്ത് വരുന്നത്.
.

ഇന്നലെ ദീപാരാധനയ്ക്ക് ശേഷം നിറഞ്ഞ ഭക്തജന സാനിധ്യത്തിൽ അധിവാസ പാർത്ഥന നടന്നു. കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ നേതൃത്വത്തിൽ ചണ്ടമേളവും ഉണ്ടായിരുന്നു. ശനിയാഴ്ച രാവിലെ ഗണപതി ഹോമം, ഹോമകലശാഭിഷേകങ്ങൾ, വലിയ പാണി, ചതുർത്ഥ ബ്രന്മകലശാഭിഷേകം ഉച്ചപൂജ ശ്രീഭൂതബലി, നിത്യനിദാനം നിശ്ചയിക്കൽ,
രാവിലെ 8-30 പ്രഭാത ഭക്ഷണവും ഉച്ചയക്ക് 12 മണി മുതൽ 2 മണി വരെ പ്രസാദ ഊട്ട് എന്നിവ ഉണ്ടാകും.
