ബിഇഎം യു.പി സ്കൂളിൻ്റെ പുതിയ കെട്ടിടം 28ന് ഉദ്ഘാടനം ചെയ്യും
കൊയിലാണ്ടി: ബിഇഎം യു.പി സ്കൂളിൻ്റെ പുതിയ കെട്ടിടം 28ന് ഉദ്ഘാടനം ചെയ്യും. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടമാണ് നിർമ്മിച്ചിരിക്കുന്നത്. 5 വർഷമായി കെട്ടിടത്തിൻ്റെ പ്രവർത്തി ആരംഭിച്ചിട്ട്. പന്തലായനി യുപി സ്കൂളാണ് പുതിയ മാനേജ്മെൻ്റിന് കീഴിൽ ബിഇഎം യു.പി സ്കൂളായത്. സിഎസ്ഐ മലബാർ മഹാ ഇടവക ബിഷപ്പ് റൈറ്റ് റവ. ഡോ. റോയ്സ് മനോജ് വിക്ടർ ഉദ്ഘാടനം നിർവഹിക്കും. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിക്കും. കാനത്തിൽ ജമീല എംഎൽഎ മുഖ്യാതിഥിയാകും.

കെട്ടിടത്തിൻ്റെ ഉദ്ഘാടനം നാടിൻ്റെ ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബി.ഇ.എം കോർപ്പറേറ്റ് മാനേജർ സുനിൽ പുതിയാട്ടിൽ ഉപഹാര സമർപ്പണം നടത്തും. പ്രധാനാധ്യാപകൻ കെ.ഗിരിഷ് റിപ്പോർട്ട് അവതരിപ്പിക്കും. വിവിധ സംഘടനാ പ്രതിനിധികളും മറ്റും ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് പൂർവ വിദ്യാർഥി സംഗമം, കലാവിരുന്ന്, ഗാനമേള-മിമിക്സ് മെഗാഷോ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ സ്വാഗതം സംഘം ചെയർമാൻ ഇ.കെ. അജിത്ത്, കൺവീനർ പി.പി.രാജീവൻ, പി.ടി.എ പ്രസിഡണ്ട് വി.എം.വിനോദൻ, പ്രധാനധ്യാപകൻ കെ.ഗിരീഷ്, പബ്ലിസിറ്റി വൈസ് ചെയർമാൻ അനൂപ് അനന്തൻ എന്നിവർ പങ്കെടുത്തു.

