കോട്ടക്കൽ ആര്യവൈദ്യ ശാലയുടെ പുതിയ ഏജൻസി പുറക്കാട് പ്രവർത്തനമാരംഭിച്ചു
പുറക്കാട്: കോട്ടക്കൽ ആര്യവൈദ്യ ശാലയുടെ പുതിയ ഏജൻസി പുറക്കാട് കൊപ്പരക്കളത്തിൽ പ്രവർത്തനമാരംഭിച്ചു. കോഴിക്കോട് ആര്യവൈദ്യ വിലാസം മാനേജിങ് ഡയറക്ടർ ഡോ. മനോജ് കാളൂർ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് ആരംഭിച്ച ഉഴിച്ചിൽ കേന്ദ്രത്തിൻറെ ഉദ്ഘാടനം ഗ്രീൻ കെയർ ഫൗണ്ടേഷൻ ചെയർമാൻ രാജേഷ് പി നിർവഹിച്ചു.

എല്ലാ ആഴ്ചയും ഡോ നാസിം അഹമ്മദ് സിജി BAMS, MD (ചർമ്മരോഗ വിദഗ്ദൻ) രോഗികളെ പരിശോധിക്കും. ഉഴിച്ചിൽ, ചവിട്ടി ഉഴിച്ചിൽ, സ്റ്റീം ബാത് തുടങ്ങി സേവനങ്ങളും ഇവിടെ ലഭ്യമാണ്.
