പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം കുറിക്കു

കൊയിലാണ്ടി: പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം കുറിക്കും. വിവിധ ആചാര അനുഷ്ഠാന ചടങ്ങുകളോടോപ്പം സാംസ്കാരികപരിപാടികളായ സംഗീത-നൃത്ത പരിപാടികൾക്കും ആഘോഷ കമ്മറ്റി രൂപം നൽകിയിട്ടുണ്ട്.
.

- സെപ്തംബർ 22ന് വൈകിട്ട് 6.30 ന്ഭക്തിഗനമേള,
- 23 ന് സംഗീതാർച്ചന,
- 24 ന് നൃത്ത സന്ധ്യ,
- 25 ന് രാവിലെ സംഗീത സായന്തനം രാത്രി നൃത്ത നിശ,
26 ന് ഭക്തി ഗാനമേള, - 27 ന് രാവിലെ സംഗീതാർച്ചന വൈകുന്നേരം നൃത്തധാര,
- 28 ന് രാവിലെ ഭജൻസ് രാത്രി മഹിഷാസുര വധം – നൃത്ത ശില്പവും നൃത്തനൃത്യങ്ങളും,
- 29 ന് രാത്രിഭക്തി ഗാനമേള,
- 30 ന് ദുർഗ്ഗാഷ്ടമി ദിനത്തിൽ രാവിലെ ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാർമ്മി കത്വത്തിൽ രാവിലെ 7 മണി മുതൽ” നവഗ്രഹ പൂജ” വൈകീട്ട് നാദസ്വര കച്ചേരി, നൃത്ത നൃത്യങ്ങൾ.
- ഒക്ടോബർ 1 മഹാനവ മിദിനത്തിൽ രാവിലെ സംഗീതാർച്ചന വൈകീട്ട് നാദസ്വര കച്ചേരി, ഗാനമധുരിമ – ദക്തി ഗാനമേള.
- ഒക്ടോബർ 2 വിജയദശമി ദിനത്തിൽ രാവിലെ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന എഴുത്തിന്നിരുത്തിന് കവിയും ഗാനരചയിതാവുമായ രമേഷ് കാവിൽ യു.കെ.രാഘവൻ മാസ്റ്റർ, രാജലഷ്മി ടീച്ചർ, ഡോ. ഒ. വാസവൻ, ഡോ.സുഷമാദേവി, ഡോ. സോണി മോഹൻരാജ് എന്നിവരാണ് ആചാര്യൻമാർ.
- .
കാലത്ത് 9 മണി ക്ഷേത്രo മേൽ ശാന്തിയുടെ കാർമ്മികത്വത്തിൽ ” വിദ്യാ പൂജ”
നടക്കുന്നതാണ്. നവഗ്രഹ പൂജ, വിദ്യാ പൂജ, വാഹന പൂജ, ഗ്രന്ഥം വെപ്പ് എന്നിവയ്ക്ക് മുൻകൂട്ടി ബുക്കിംഗ് നടത്തേണ്ടതാണ്.
