കുറുവങ്ങാട് താഴത്തയിൽ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിലെ നവരാത്രി ദിനാഘോഷം ഒക്ടോബർ 3ന് ആരംഭിക്കും
കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിലെ നവരാത്രി ദിനാഘോഷ പരിപാടികൾ ഒക്ടോബർ 3 വ്യാഴാഴ്ച ആരംഭിക്കും. പത്ത് ദിനരാത്രങ്ങൾ നീണ്ടുനിൽക്കുന്ന ചടങ്ങുകൾക്ക് ഒക്ടോബർ 13 ന് സമാപനം കുറിക്കും. ക്ഷേത്രത്തിൽ നവരാത്രി ആരംഭം മുതൽ വിശേഷാൽ പൂജകൾ ഉണ്ടായിരിക്കും.

ആയുധ പൂജ, ഗ്രന്ഥ പൂജ, സരസ്വതി പൂജ. വിദ്യാരംഭം കുറിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു. 2024 ഒക്ടോബർ 13-ാം തീയതി വ്യാഴാഴ്ച രാവിലെ 8മണി മുതൽ ക്ഷേത്രം മേൽശാന്തി ശ്രീ നാരായണൻ മൂസത് അവർകൾ കുട്ടികളെ ആദ്യാക്ഷരം കുറിപ്പിക്കുന്നു.
