നവ കേരള സദസ്സ് കൊയിലാണ്ടി നഗരസഭാ തല സംഘാടക സമിതി രൂപീകരിച്ചു
കൊയിലാണ്ടി: നവ കേരള സദസ്സ് കൊയിലാണ്ടിയിൽ നഗരസഭാ തല സംഘാടക സമിതി രൂപീകരിച്ചു. നഗരസഭ ഇ എം എസ് ടൗൺ ഹാളിൽ ചേർന്ന യോഗം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അദ്ധ്യക്ഷയായി. നോഡൽ ഓഫീസർ എൻ.എം. ഷീജ പരിപാടി വിശദീകരിച്ചു.

സംഘാടക സമിതി പാനൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അവതരിപ്പിച്ചു. സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻമാരായ ഇ.കെ. അജിത്, കെ. എ. ഇന്ദിര, സി. പ്രജില, നിജില പറവക്കൊടി, ആസൂത്രണ സമതി വൈസ് ചെയർമാൻ എ സുധാകരൻ, എന്നിവർ സംസാരിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ സ്വാഗതവും സെക്രട്ടറി ഇന്ദു. എസ്. ശങ്കരി നന്ദിയും പറഞ്ഞു.

