നിരവധി അവാർഡുകൾ നേടിയ നാടകം ‘മാടൻ മോക്ഷം’ ഏപ്രിൽ 20 നു പൊയിൽക്കാവിൽ

കൊയിലാണ്ടി: കേരള സംഗീത നാടക അക്കാദമി അമച്ചർ നാടക മത്സരത്തിൽ മികച്ച നാടകം, മികച്ച നടൻ തുടങ്ങി നിരവധി അവാർഡുകൾ നേടിയ മാടൻ മോക്ഷം ഏപ്രിൽ 20 ഞായറാഴ്ച വൈകിട്ട് 6 30 മുതൽ പൊയിൽക്കാവ് ഹയർസെക്കൻഡറി സ്കൂൾ മുറ്റത്ത് അവതരിപ്പിക്കപ്പെടുന്നു. സ്കൂൾ ഗ്രൗണ്ട് ആണ് പാർക്കിംഗ് അനുവദിച്ചത്. അധ്യാപക സംഘടനയായ കെ.എസ്.ടി.എ കൊയിലാണ്ടിയാണ് സംഘാടകർ.

ആലപ്പുഴ മരുതം തിയേറ്റർ അവതരിപ്പിക്കുന്ന നാടകത്തിൻറെ സംവിധാനം ജോബ് മഠത്തിലാണ്. മികച്ച നടനുള്ള അവാർഡ് നേടിയ നാടക ചലച്ചിത്ര നടൻ പ്രമോദ് വെളിയനാടാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജയമോഹൻ്റെ നോവലായ മാടൻ മോക്ഷത്തെ അധികരിച്ച് രാജമോഹൻ നീലേശ്വരം ആണ് രചന നിർവഹിച്ചിരിക്കുന്നത്.
മണ്ണിൽ കളിക്കുന്ന നാടകം ആയതുകൊണ്ട് തന്നെ നിശ്ചിത എണ്ണം കാണികൾക്ക് മാത്രമേ പ്രവേശനമുള്ളൂ. നാടക വേദിയിൽ വെച്ച് പ്രശസ്ത നാടക കലാകാരൻ എം. നാരായണനെ ആദരിക്കുന്നു. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്ന നമ്പറുകൾ 9400122233, 9846662199, 9846238986. വാർത്താസമ്മേളനത്തിൽ സി അശ്വിനിദേവ്, കെ. ഗീതാനന്ദൻ, ഡി കെ ബിജു, പവിന പി, ഡോ. പി കെ ഷാജി എന്നിവർ പങ്കെടുത്തു.
