KOYILANDY DIARY.COM

The Perfect News Portal

കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറിയത് ഡ്രൈവറുടെ പിഴവെന്ന് മോട്ടോർ വാഹന വകുപ്പ്

കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറിയത് ഡ്രൈവറുടെ പിഴവെന്ന് മോട്ടോർ വാഹന വകുപ്പിൻറെ റിപ്പോർട്ട്. ജീപ്പിന് മെക്കാനിക്കൽ തകരാറുകൾ ഉണ്ടായിരുന്നില്ല. പൊലീസ് വാഹനത്തിൻറെ ആക്‌സിൽ ജോയിന്റ് പൊട്ടിയത് അപകടത്തിലെന്നും എംവിഐയുടെ റിപ്പോർട്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കണ്ണൂർ, എ ആർ ക്യാമ്പിലെ പോലീസ് ജീപ്പ് നഗരത്തിലെ പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി അപകടമുണ്ടാക്കിയത്.

അപകടം ഡ്രൈവറുടെ പിഴവെന്നാണ് മോട്ടോർ വാഹന വകുപ്പ് അന്വേഷണത്തിലെ കണ്ടെത്തൽ. എ ആർ ക്യാമ്പിലെ എ എസ് ഐ സന്തോഷാണ് വാഹനമോടിച്ചിരുന്നത്. മെസ്സ് ഓഫീസറാണ് ഒപ്പമുണ്ടായിരുന്നത്. അശ്രദ്ധമൂലം വാഹനം ഡിവൈഡറിൽ ഇടിച്ചു. ബ്രേക്ക് ചവിട്ടുന്നതിന് പകരം ആക്‌സിലേറ്റർ അമർത്തിയതോടെ ജീപ്പ് പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറി.

 

പോലീസ് വാഹനത്തിന് മറ്റ് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നില്ല. വാഹനത്തിന്റെ ആക്‌സിൽ ജോയിൻറ് പൊട്ടിയത് അപകടത്തിലെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നു. തുരുമ്പെടുത്ത് നശിക്കാറായ വാഹനത്തിന്റെ സാങ്കേതിക തകരാറുകളാണ് അപകടമുണ്ടാക്കിയതെന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ ഈ വാദം നിരാകരിക്കുകയാണ് എംവിഐയുടെ റിപ്പോർട്ട്.

Advertisements
Share news